11:08pm 15 May 2026
NEWS
ചെന്നുകണ്ടു, ചെന്നിത്തല അയഞ്ഞു; സതീശൻ മന്ത്രിസഭയിൽ രമേശും ഉണ്ടാകും
15/05/2026  05:59 PM IST
nila
 ചെന്നുകണ്ടു, ചെന്നിത്തല അയഞ്ഞു; സതീശൻ മന്ത്രിസഭയിൽ രമേശും ഉണ്ടാകും

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തലയും അം​ഗമാകുമെന്ന് സൂചന. മുഖ്യമന്ത്രി പദവി ലഭിക്കാത്തതിനെ തുടർന്ന് മന്ത്രിസഭയിലും അം​ഗമാകില്ലെന്ന നിലപാടിലായിരുന്നു രമേശ് ചെന്നിത്തല. എന്നാൽ, തുടർ ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കും പിന്നാലെയാണ് ഈ മഞ്ഞുരുക്കം. അതേസമയം, ചെന്നിത്തലയുടെ വകുപ്പിൽ അവ്യക്തത തുടരുകയാണ്. 

 ചെന്നിത്തല കാബിനറ്റ് അം​ഗമായേക്കും എന്നതിൽ നേതാക്കൾ അന്തിമധാരണയിലേക്കെത്തുകയാണ്. രമേശ് ചെന്നിത്തലയെ കാണാനായി വി ഡി സതീശൻ വീട്ടിലെത്തിയിരുന്നു. ചെന്നിത്തല തന്റെ നേതാവാണെന്നായിരുന്നു സതീശൻ്റെ പ്രതികരണം. മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും ഒരു ഉപാധിയും ഇല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടിക്കാഴ്ചക്കിടെ സതീശൻ രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img